റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിലവില്‍ ഒഴിവുള്ള തസ്തികയിലേക്ക് റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികളും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സില്‍ (NIWS) നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. ഈ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ട്.
താല്‍പ്പര്യമുള്ളവര്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ജൂണ്‍ നാലിന് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം രാവിലെ 10.30 ന് ഹാജരാകണമെന്ന് ബേപ്പൂര്‍ അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു. ഫോണ്‍: 0495-2414074.

Leave a Reply

Your email address will not be published.

Previous Story

വിമുക്തഭടന്മാര്‍ക്ക് എച്ച് എ എല്ലിൽ തൊഴിലവസരം

Next Story

കെല്‍ട്രോണിൽ ജേണലിസം പഠനം ; പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം

Latest from Local News

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന പരിപാടി

സേവാഭാരതി മേപ്പയൂരിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു

മൂന്നുവർഷം മുമ്പ് രൂപീകൃതമായ സേവാഭാരതി മേപ്പയൂർ യൂണിറ്റ് പാലിയേറ്റീവ് പ്രവർത്തനരംഗത്തേക്ക് കടക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18 ചൊവ്വാഴ്ച

നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

യംഗ്സ്റ്റേർസ് സോഷ്യൽ എജ്യുക്കേഷണൽ ചാരിറ്റബൾ ട്രസ്റ്റ് നരക്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം നരക്കോട് സെൻ്ററിൽ വെച്ച് നടന്നു.

‘ചേര്‍ത്ത് പിടിച്ച നാണുവേട്ടന്‍,’ ഓര്‍മകളെ ഞങ്ങളും ചേര്‍ത്ത് പിടിക്കുന്നുവെന്ന് എസ്എന്‍ഡിപിയിലെ പഴയ എസ്എഫ്‌ഐക്കാര്‍

കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായിക്കണ്ട്