കോഴിക്കോട് :സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനം പിടിഎ കമ്മറ്റികൾ വഴി നടത്തുമ്പോൾ സംവരണ തത്വം പാലിക്കാതെ വരികയും സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥ നേരിടുന്ന സ്വന്തമായി വിദ്യാലയങ്ങൾ പോലും ഇല്ലാത്ത സമുദായങ്ങളിൽ പെടുന്ന സംവരണീയർക്ക് താൽക്കാലികമായി നിയമനങ്ങൾപോലും അദ്ധ്യാപന മേഖലയിൽ ലഭിക്കാതെ വരും. ഇത് അദ്ധ്യാപന മേഖലയിൽ ദളിത് ഉദ്യോഗാർഥികളെ പുറംതള്ളുന്ന സാമൂഹിക വിവേചനമാണെന്ന് ഉന്നയിച്ചു ഭാരതീയ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
ദളിത് പിന്നോക്ക സംവരണം അട്ടിമറിച്ചു സ്വന്തക്കാരെ നിയമിക്കാൻ വേണ്ടിയാണ് സർക്കാർ താൽക്കാലിക അധ്യാപക നിയമനം സ്കൂൾ പി ടി എ ക്ക് വിട്ടതെന്നു ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ പറഞ്ഞു. മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇ.കെ ശീതൾരാജ് അധ്യക്ഷനായി. വീ.ടി സുരേന്ദ്രൻ, സി.വി അരവിന്ദാക്ഷൻ, പി.പി സാമിക്കുട്ടി, സുരേഷ് കണ്ണാടിക്കൽ, തങ്കമണി കെ, എം കെ കേളുക്കുട്ടി, കോട്ടപ്പള്ളി ശ്രീധരൻ, പി ഗിരീശൻ കുന്നമംഗലം, കെ കെ ശശികുമാർ, എം മാധവൻ, ശിവദാസൻ കൊടുവള്ളി, ഋഷികേഷ് അമ്പലപ്പടി എന്നിവർ സംസാരിച്ചു. എം അശോകൻ സ്വാഗതവും ഷിജി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു