പന്തലായനിയിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി; മാലിന്യം റോഡിൽ പരന്നൊഴുകുന്നു

കൊയിലാണ്ടി പന്തലായനിയിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി.  പന്തലായനി പുത്തലത്ത് കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്തായി നഗരസഭാ 12-ാം വാർഡിൽ ബൈപ്പാസിനോടു ചേർന്നാണ് മാലിന്യം ഒഴുക്കിയത്. മാലിന്യം ടാർ റോഡിൽ പരന്നൊഴുകുകയാണ്.

ദുർഗന്ധംവമിക്കുന്നതുകാരണം ജനങ്ങൾ പുറത്തിറങ്ങാതെ വാതിലടച്ച് വീടിനുള്ളിൽ ഇരിക്കുകയാണ്.  റോഡിൽ മാലിന്യം കെട്ടിക്കിടക്കുന്നത് പ്രദേശത്തേക്കുള്ള കാൽനടയാത്രപോലും അസാധ്യമായിരിക്കുയാണ്.  നഗരസഭ ആരോഗ്യ വിഭാഗത്തെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. 15000 ലിറ്ററോളം വരുന്ന വലിയ ടാങ്കിലുള്ള മാലിന്യം പൂർണ്ണമായും ഇവിടെ ഒഴുക്കിയിരിക്കുയാണെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി 2 മണിയോടുകൂടി ഒരു ടാങ്കർ വാഹനം പ്രദേശത്ത് കറങ്ങിയതായി ചിലർ സംശയംപ്രകടിപ്പിച്ചിട്ടുണ്ട്. പുത്തലത്ത് കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ശക്തമായ മഴ പെയ്താൽ പ്രദേശമാകെ മാലിന്യം പരന്നൊഴുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. വീടുകളിലെ കിണറുകളും മലിനമാകുമെന്ന് ഭയക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാർഡ് കൌൺസിലർ പ്രജിഷ പി സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

 

Leave a Reply

Your email address will not be published.

Previous Story

ദളിത്‌ പിന്നോക്ക സംവരണം അട്ടിമറിച്ചു സ്വന്തക്കാരെ നിയമിക്കാൻ വേണ്ടിയാണ് സർക്കാർ താൽക്കാലിക അധ്യാപക നിയമനം സ്കൂൾ പി.ടി.എ ക്ക് വിട്ടത്- എൻ.സുബ്രഹ്മണ്യൻ

Next Story

കൊയിലാണ്ടിയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

Latest from Local News

സ്നേഹ സംഗമമായ് വി.ഡി സതീശൻ്റെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ്  രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .