കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി. വെള്ളിമാടുകുന്ന് ജെഡിടി എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ 14 ഹാളുകളിൽ ആയി കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും. കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട വയനാട് ലോക്സഭ പരിധിയിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ സെക്കന്ററി സ്കൂളിലാണ്.
വടകര ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍
പേരാമ്പ്ര-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്സിങ് കോളേജ് സെമിനാർ ഹാൾ (ഗ്രൗണ്ട് ഫ്ലോർ), നാദാപുരം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കുറ്റ്യാടി-അസ്ലം ഹാൾ, ജെഡിടി ഇസ്ലാം ഐടിഐ (സെക്കൻഡ് ഫ്ലോർ), വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അൺഎയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്ലോർ), കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് (മൂന്നാം നില), തലശ്ശേരി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ).
കോഴിക്കോട് ലോക്സഭ മണ്ഡലം
ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേർഡ് ഫ്ലോർ), എലത്തൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കോഴിക്കോട് നോർത്ത്- ഹസ്സൻ ഹാജി മെമ്മോറിയൽ പോളിടെക്നിക് (ഗ്രൗണ്ട് ഫ്ലോർ), കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), ബേപ്പൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കുന്നമംഗലം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ), കൊടുവള്ളി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്റർ (ഗ്രൗണ്ട് ഫ്ലോർ).
അതേസമയം, കണ്ണൂർ മണ്ഡലത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ജൂണ്‍ നാലിന് രാവിലെ ആറ് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് എത്താന്‍ പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഏര്‍പ്പെടുത്തി. ചാല ചിന്‍ ടെക്കില്‍ രാവിലെ ആറ് മണിക്ക് എത്തി ചേരും വിധം ഒമ്പത് സ്ഥലങ്ങളില്‍ നിന്നാണ് ബസ് സര്‍വ്വീസ്.