ദേശീയപാതയിൽ വടകരക്കും പയ്യോളിക്കും ഇടയിൽ കടുത്ത യാത്രാദുരിതം. മഴപെയ്തതോടെ സർവീസ് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതു കാരണം റോഡ് എതെന്ന് പോലും കഴിയാത്ത അവസ്ഥയാണ്.
പയ്യോളി ടൗണിൽ ഉയര പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ മെല്ലെയാണ് പോകുന്നത്. പാലത്തിനായി പൈലിങ് ജോലി ഇവിടെ നടക്കുന്നുണ്ട്. വാഹനങ്ങൾ മൂന്നുനാലു മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത് ഇതുമൂലം വലിയ യാത്രാദുരിതമാണ് വാഹന യാത്രക്കാർക്ക് ഉണ്ടാവുന്നത്. ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ പോലും ഇതിനിടയിൽ കുടുങ്ങി കിടക്കുകയാണ്.