കൊയിലാണ്ടി: കീഴരിയൂര് ഗ്രാമ പഞ്ചായത്ത് പത്താം വാര്ഡിലെ നടുവത്തൂര് വലിയെട്ട് മീത്തല് (കാക്രാട്ട് കുന്നുമ്മല്) ബിജു(48)വിന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.ഗുരുതര വ്യക്ക രോഗം ബാധിച്ച് കോഴിക്കോട്മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ് ബിജു. ഇരു വ്യക്കകളും പ്രവര്ത്തനരഹിതമായതിനാല് ആഴ്ച്ചയില് മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണിപ്പോള്.അടിയന്തിരമായി വ്യക്കമാറ്റിവെക്കല് മാത്രമാണ് ജീവന് നിലനിര്ത്താനുള്ള ഏക മാര്ഗ്ഗമെന്നാണ് ഡോക്ടര്മ്മാര് നിര്ദ്ദേശിച്ചിരിക്കുന്നത്.ഇതിനായി ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും.ഓട്ടോ തൊഴിലാളിയായ ബിജുവിന് ഭാര്യയും വിദ്യാര്ത്ഥികളായ രണ്ട് പെണ്മക്കളുമുണ്ട്. സാമ്പത്തിക ശേഷിയില്ലാത്ത ഈ കുടുംബത്തിന് ചികിത്സായ്ക്കായി വേണ്ടി വരുന്ന ലക്ഷങ്ങളുടെ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്.ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായി കെ.ടി.നൗഫല്(ചെയര്മാന്) കീഴരിയൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്.എം.സുനില്(കണ്വീനര്),സി.ഹരീന്ദ്രന് (ട്രഷറര്) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള് കീഴരിയൂര് ഗ്രാമീണ ബേങ്ക് ശാഖയിലെ
എക്കൗണ്ട് നമ്പര് 40223101080261,ഐ.എഫ്.എസ്.സി കോഡ് KLGB 0040223 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.
ഫോണ്; കണ്വീനര് എന് എം സുനില് – 9946028945,ചെയര്മാന് കെ.ടി.നൗഫല് 9745 029026,ട്രഷറര് സി.ഹരീന്ദ്രന് -9447843665.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.12.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ
ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പുസ്തക പ്രകാശന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :
ജെസിഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണചടങ്ങ് ഡിസംബർ 12ന് പൂക്കാട് CSCB ഹാളിൽ വെച്ച് നടന്നു. മുൻ ജെസി നാഷണൽ പ്രസിഡണ്ട്
ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി







