സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും: ഏഴ് ദിവസം വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

/

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും. വ്യാപക മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ രണ്ട് വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിന് കേരളത്തില്‍ ആരംഭിക്കുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവന്‍ വ്യാപിക്കുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
അറബിക്കടലിലെ ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും സൃഷ്ടിച്ച അധിക മഴയും വേനല്‍ക്കാലത്ത് മഴയുടെ കമ്മി ഇല്ലാതാക്കുകയുണ്ടായി. മെയ് അവസാന രണ്ടാഴ്ചയും കേരളത്തില്‍ റെക്കോര്‍ഡ് വേനല്‍ മഴ ലഭ്യമായിരുന്നു.

അതേസമയം കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും തെക്കന്‍ തമിഴിനാടിന് മുകളില്‍ തുടരുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. വിവിധ ജില്ലകളില്‍ കാലവര്‍ഷത്തിന് സമാനമായ മഴയാണ് പെയ്യുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട്പേർ അറസ്റ്റില്‍

Next Story

ചേമഞ്ചേരി കൊളക്കാട് എടവലത്ത് ശേഖരൻ നായർ അന്തരിച്ചു

Latest from Local News

പൂക്കാട്ടിൽ നിന്ന് 52 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊയിലാണ്ടി: പൂക്കാട് നിന്ന് എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52-ഗ്രാം എംഡിഎംഎയുമായി 3 പേരെ പിടികൂടി.

സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി പയ്യോളിയിൽ ‘പട’

അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന സിന്തറ്റിക് രാസലഹരി മാഫിയക്കെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പയ്യോളിയിൽ പുതുതായി രൂപം കൊണ്ട ‘പട’ എന്ന പോരാട്ട വേദി. മുനിസിപ്പാലിറ്റിയുടെ

ഷാജി മാസ്റ്റർ അധ്യാപക പുരസ്കാരം ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി

കൊയിലാണ്ടി: തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് യു.പി സ്കൂൾ പ്രധാന അധ്യാപകനും, കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി സ്റ്റുഡിയോ സജ്ജീകരിക്കുകയും

റോഡ് നവീകരണത്തിലെ നിഷ്ക്രിയത്വം; പ്രതിഷേധിച്ച് വില്യാപ്പള്ളി യൂത്ത് കോൺഗ്രസ്

വില്യാപ്പള്ളി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജലജീവൻ മിഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷൻ നൽകുന്നതിനും പൈപ്പിടാനുമായി കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയവ