സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും: ഏഴ് ദിവസം വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

/

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും. വ്യാപക മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ രണ്ട് വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിന് കേരളത്തില്‍ ആരംഭിക്കുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവന്‍ വ്യാപിക്കുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
അറബിക്കടലിലെ ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും സൃഷ്ടിച്ച അധിക മഴയും വേനല്‍ക്കാലത്ത് മഴയുടെ കമ്മി ഇല്ലാതാക്കുകയുണ്ടായി. മെയ് അവസാന രണ്ടാഴ്ചയും കേരളത്തില്‍ റെക്കോര്‍ഡ് വേനല്‍ മഴ ലഭ്യമായിരുന്നു.

അതേസമയം കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും തെക്കന്‍ തമിഴിനാടിന് മുകളില്‍ തുടരുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. വിവിധ ജില്ലകളില്‍ കാലവര്‍ഷത്തിന് സമാനമായ മഴയാണ് പെയ്യുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട്പേർ അറസ്റ്റില്‍

Next Story

ചേമഞ്ചേരി കൊളക്കാട് എടവലത്ത് ശേഖരൻ നായർ അന്തരിച്ചു

Latest from Local News

കലയുടെ കൂട്ടായ്മയായി ലൈഫ് വീടിൻ്റെ ഗൃഹപ്രവേശനം; നാടക ഗ്രാമത്തിന്റെ വേറിട്ട ആഘോഷം

ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക്‌ ലൈഫ് പദ്ധതിയിൽ ലഭിച്ച

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്