മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികൾക്കായി മെയ് 30 രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര വഴി സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകൾ പുതിയറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയിടത്തുപാലം തൊണ്ടയാട് പന്തീരങ്കാവ് വഴി രാമനാട്ടുകരയ്ക്ക് പോവണം. രാമനാട്ടുകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘദൂര ബസ്സുകൾ രാമനാട്ടുകര ബസ്സ്‌റ്റാൻ്റിൽ നിന്നും പന്തീരങ്കാവ് ബി.എസ്.എൻ.എൽ ജംഗ്ഷൻ, മാങ്കാവ് ജംഗ്ഷൻ, അരയിടത്തു പാലം വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.
പുതിയ ബസ്റ്റാൻഡിൽ നിന്നും മാങ്കാവ്, രാമനാട്ടുകര വഴി സർവീസ് നടത്തുന്ന ഹ്രസ്വദൂര ബസ്സുകൾ (പരപ്പനങ്ങാടി, കോട്ടക്കടവ് ) പാളയം- കല്ലായി- മീഞ്ചന്ത -ചെറുവണ്ണൂർ വഴി പോവേണ്ടതും തിരികെ ഇതേ റൂട്ടിൽ സർവ്വീസ് നടത്തേണ്ടതുമാണ്.
കോഴിക്കോട് നിന്നും മാങ്കാവ് വഴി മീഞ്ചന്ത, ഫറൂക്ക് ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങൾ പാളയം-കല്ലായി-മീഞ്ചന്ത വഴിയും കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങൾ തൊണ്ടയാട് പന്തീരങ്കാവ് വഴി പോവേണ്ടതാണ്.
കോഴിക്കോട്-പന്തീരങ്കാവ് ബൈപ്പാസ് റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവാൻ ഇടയുള്ളതിനാൽ കോഴിക്കോട് സിറ്റിയുടെ വടക്ക് ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് തൊണ്ടയാട്- മെഡിക്കൽകോളജ്-എടവണ്ണപ്പാറ വഴി ഉപയോഗപ്പെടുത്തണമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്ഇൻസ്പെക്ടർ അറിയിച്ചു.