കോഴിക്കോട് :കലാകാരന്മാരെ ആദരിക്കുന്നതിൽ കോഴിക്കോട് മാതൃകയെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. പാട്ടു പാടിയും സംഘാടകനായും
അര നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം – കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ജില്ലക്കാർ ഇത് കണ്ട് പഠിക്കണം. കലാകാരന് നാടിൻെ ആദരവ് കിട്ടുക എന്നത് പദ്മശ്രീ കിട്ടുന്നതിന് തുല്യമാണ്. സംഗീത മേഖലയിൽ 50 വർഷം സജീവമായ സലാമിന് അർഹതപ്പെട്ട അംഗീകാരമാണിതെന്ന് വിദ്യാധരൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
ശ്രീനാരായണ സെൻ്റിനറി ഹാളിൽ നടന്ന സലാംക്കായ്ക്ക് സ്നേഹാദരം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഡോ എം കെ മുനീർ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ചലച്ചിത്ര സംവിധായകൻ വി എം വിനു, ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത നിരൂപകൻ രവി മേനോൻ,
പി വി ചന്ദ്രൻ, പി ജെ ജോഷോ, മെഹറൂഫ് മണലൊടി , എ കെ ഷാജി ,സക്കീർ ഹുസൈൻ, സുധീഷ് കക്കാടത്ത് ,കെ സുബൈർ, പി കെ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. നയൻ ജെ ഷാ സ്വാഗതവും ആർ എൻ ജയദേവൻ നന്ദിയും പറഞ്ഞു.
ബോളിവുഡ് ഗായകൻ മുഹമ്മദ് അസ്‌ലം ,സതീഷ് ബാബു ,നയൻ ജെ ഷാ, സുനിൽ കുമാർ, ഗോവിന്ദ് രാജ് , സലീഷ് ശ്യം ,രൂപേഷ്, ഫിറോസ് ഹിബ ,സരിത റഹ്മാൻ, ഗോപിക മേനോൻ, സന്തോഷം ഫറോക്ക് തുടങ്ങിയവർ ഗാന സമർപ്പണം നടത്തിയപ്പോൾ നഗരത്തിലെ വിവിധ സംഘടനകളുടെ സ്നേഹോപഹാരവും സമ്മാനിച്ചു. പാട്ടിനിടയിൽ ചിത്രകാരൻ സലിം തെക്കേപ്പുറം കെ സലാമിൻ്റെ പോർട്രിയേറ്റ് വരച്ചു.