കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി യാത്ര ; യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു.

ആവേശം സിനിമയിലെ രം​ഗയുടെ സന്തത സഹചാരി അംബാൻ ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിം​ഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിം​ഗ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഉണ്ടാക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിയ്ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിന്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

  x

Leave a Reply

Your email address will not be published.

Previous Story

കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം സമ്മാനിച്ചു

Next Story

ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് കോഴിക്കോട് പത്തുവയസുകാരന് ദാരുണാന്ത്യം

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ