പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി. സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.nമാൾട്ട ഫുട്ബോൾ ലീഗിൽ ഇടം നേടിയ കണ്ണൻകടവ് സ്വദേശി ഷംസീർ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ് പൊന്നാടയണിയിച്ചു. വനിതാ സംരംഭകയായ കണ്ണൻകടവ് കമ്പയത്തിൽ നഫീസയെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി കെ ഹാരിസ്, എം പി സന്ധ്യ, ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ വത്സല പുല്ല്യത്ത്, റസീന ഷാഫി, പി കെ ഇമ്പിച്ചി അഹമ്മദ്, തൽഹത്തു ആരിഫ് എന്നിവർ സംസാരിച്ചു ബ്ലോക്ക് മെമ്പർ എം പി മൊയ്‌ദീൻ കോയ സ്വാഗതവും പി പി അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ശ്യാമവാനിലെ മാരിവില്ലഴകായ്… സത്യചന്ദ്രൻ പൊയിൽക്കാവ്

Next Story

ഊരള്ളൂർ ശ്രീ വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനവും അനുമോദനവും നടത്തി

Latest from Local News

കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ( KSSPU ) പന്തലായനി ബ്ലോക്ക് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം – പെൻഷൻ

ഗുജറാത്തിലേക്കുള്ള മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ

ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. തിരുവനന്തപുരം

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ