ഊരള്ളൂർ ശ്രീ വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനവും അനുമോദനവും നടത്തി

/

ഊരള്ളൂർ : ഊരള്ളൂർ ശ്രീ വിഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടന ബന്ധിച്ച് നടന്ന എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികൾക്ക് അനുമോദനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഇ. ദിവാകരൻ അധ്യക്ഷതവഹിച്ചു. വികസ സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, കെ.എം. മുരളിധരൻ,സി.രവിന്ദ്രൻ കെ.മനോജ്, പ്രദീഷ് ചൈതന്യ, കെ.കെ. രാജേഷ്, എസ്.കെ.ഷിജു ,പി. സബീഷ് ,രുഗ്മിണി പുലരി , സന്തോഷ് കരിമ്പൽ എന്നിവർ സംസാരിച്ചു. 25 വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.

ബ്രഹ്മശ്രി കക്കാട് ദേവാനന്ദൻ കർമ്മികത്വത്തിൽ പ്രതിഷ്ഠാദിന കർമ്മങ്ങളും അന്നദാനവും നടത്തി.

Leave a Reply

Your email address will not be published.