നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ 60-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം പ്രശസ്ത കവി രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ 60-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കീഴരിയൂർ പഞ്ചായത്ത് ഹാളിൽ വച്ച് വിദ്യാഭ്യാസ സമ്മേളനം പ്രശസ്ത കവി രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ ഷാജി പ്രഭാഷണം നടത്തി. കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കെ.കെ.അമ്പിളി, ഹെഡ്മിസ്ട്രസ് പി.ഗീത, ടി.ഇ. ബാബു എന്നിവർ സംസാരിച്ചു. 27 ന് കാലത്ത് 10 മണിക്ക് പൂർവ്വാധ്യാപകരും ജീവനക്കാരും പൂർവ്വ വിദ്യാർത്ഥികളും ഒരുമിക്കുന്ന സ്മൃതിസംഗമം നടക്കും. വൈകീട്ട് 5 മണിക്ക് നടക്കുന്ന വാർഷികാഘോഷ ത്തിലും യാത്രയയപ്പിലും ടി.പി രാമകൃഷ്ണൻ എം.എൽ എ ,പ്രശസ്ത എഴുത്തുകാരൻ യു.കെ. കുമാരൻ ,മേലടി ബ്ലോക് പഞായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല, ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ തുടങ്ങിയ ജനപ്രതിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

Leave a Reply

Your email address will not be published.