കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മാങ്കാവ് തറക്കൽ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടിൽ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. കുളത്തിൽ ചാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു.

 

ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടർന്ന് പരിഭ്രാന്തരായ സുഹൃത്തുക്കൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി അഗ്‌നിരക്ഷാസേനയാണ് കുട്ടിയെ കരക്കെത്തിച്ച്  സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് സെന്റ്ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയായിരുന്നു. സഹോദരി: ശ്രീഷ.

Leave a Reply

Your email address will not be published.