കൊയിലാണ്ടി: മേലൂർ പുളിയേരി താഴത്തയിൽ (സ്വാതി ) കുട്ടികൃഷ്ണൻ നായർ (78) അന്തരിച്ചു. വടകര താലൂക്ക് ഓഫീസ് സർവ്വെയർ ആയിരുന്നു. ചാലിയത്തടത്തിൽ പരേതരായ കുഞ്ഞുണ്ടൻ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ :ശോഭന കോതേരി. മകൾ :ധന്യ. മരുമകൻ: രതീഷ് (ആർമി ) .സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, ദേവി അമ്മ, രാഘവൻ നായർ, പത്മാവതി അമ്മ, പാർവ്വതി അമ്മ . സഞ്ചയനം തിങ്കളാഴ്ച.
