റോഡുകളുടെ ശോചനീയാവസ്ഥ:ജലജീവൻ മിഷൻ അധികൃതരെ ഓമശ്ശേരിയിൽ പൂട്ടിയിട്ടു

ഓമശ്ശേരി:ജലജീവൻ മിഷൻ പദ്ധതിക്ക്‌ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച്‌ ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ വാട്ടർ അതോറിറ്റിയുടേയും കരാർ കമ്പനിയുടേയും പ്രതിനിധികളെ പഞ്ചായത്ത്‌ ഹാളിൽ പൂട്ടിയിട്ടു.റോഡുകളുടെ ദുരവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഡോ:എം.കെ.മുനീർ എം.എൽ.എ.കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം ഓമശ്ശേരിയിൽ ജനപ്രതിനിധികളുമായി ചർച്ചക്കെത്തിയതായിരുന്നു അധികൃതർ.ചർച്ചയിൽ പ്രശ്ന പരിഹാരം ഉരുത്തിരിയാതെ വന്നപ്പോൾ ഭരണസമിതിയംഗങ്ങൾ പ്രതിഷേധിക്കുകയും മുദ്രാവാക്യം മുഴക്കി ഹാളിൽ നിന്ന് ഇറങ്ങിപ്പോവുകയും അധികൃതരെ പൂട്ടിയിടുകയുമായിരുന്നു.ഗ്രാമീണ പാതകളാകമാനം കുഴിയെടുത്ത്‌ കാൽനട പോലും ദു:സ്സഹമായിരിക്കുകയാണെന്നും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ ഇത്‌ ഗൗനിക്കുന്നില്ലെന്നും ഭരണസമിതിയംഗങ്ങൾ കുറ്റപ്പെടുത്തി.കാലവർഷം അടുത്ത്‌ വരുന്നത്‌ ആശങ്ക വർദ്ധിപ്പിക്കുകയാണെന്നും അധികൃതർ കണ്ണ്‌ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥിതി ആപൽക്കരമാവുമെന്നും അംഗങ്ങൾ മുന്നറിയിപ്പ്‌ നൽകി.

കൊടുവള്ളി പോലീസ്‌ സബ്‌ ഇസ്ൻപെക്ടർ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഹാളിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ്‌ ഭരണസമിതിയംഗങ്ങൾ അഞ്ച്‌ മണിക്കൂറിലധികം നീണ്ടു നിന്ന സമരം അവസാനിപ്പിച്ചത്‌.ഈ മാസം 31നകം റീ സ്റ്റോർ ചെയ്യാനുള്ള കോൺക്രീറ്റ്‌ റോഡുകൾ റീസ്റ്റോർ ചെയ്യുമെന്നും വെട്ടിപ്പൊളിച്ച ടാറിട്ട റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നുമാണ്‌ തീരുമാനം.അധികൃതർ തീരുമാനം രേഖാമൂലം എഴുതി ഒപ്പിട്ട്‌ പഞ്ചായത്ത്‌ ഭരണസമിതിക്ക്‌ സമർപ്പിച്ചു.ശാശ്വത പരിഹാരം ഉടൻ കാണണമെന്നും പുതുക്കിയ എസ്റ്റിമേറ്റ്‌ നൽകാനുള്ള നടപടിക്രമങ്ങൾ വാട്ടർ അതോറിറ്റി ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്നും ഭരണസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ എഞ്ചിനീയർ ടി.അശ്വിനി,വാട്ടർ അതോറിറ്റി പ്രതിനിധികളായ ബി.എൽ.ദീപ്തി ലാൽ,സി.അക്ഷയ്‌,എം.ഒ.ഷാജി(റീന എഞ്ചിനീയറിംഗ്‌) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പ്രശ്നത്തിന്‌ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ ഭരണസമിതി ജില്ലാ കളക്ടർക്കും കേരള വാട്ടർ അതോറിറ്റി അധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നു.ഇതേ ആവശ്യമുന്നയിച്ച്‌ മെയ്‌ 13 ന്‌ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ഭരണസമിതിയംഗങ്ങൾ സത്യഗ്രഹ സമരവും നടത്തിയിരുന്നു.എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വകുപ്പ്‌ മന്ത്രിയെ ഉടനെ കാണുമെന്നും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ബഹുജനങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും പഞ്ചായത്തധികൃതർ മുന്നറിയിപ്പ്‌ നൽകി

Leave a Reply

Your email address will not be published.

Previous Story

എടക്കുളം കണ്ടംച്ചംകണ്ടി താഴ കുനി ഉണ്ണികൃഷ്ണൻ അന്തരിച്ചു

Next Story

കനത്ത മഴയിൽ ബൈപ്പാസ് സർവീസ് റോഡിൻ്റെ മതിൽ തകർന്നു

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ