പയ്യോളിയില്‍ സ്‌ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

/

പയ്യോളി: പയ്യോളിയില്‍ സ്‌ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീന (41) ആണ് മരിച്ചത് പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.ഉപ്പ: മൊയ്തീന്‍ കക്കുഴി പറമ്പത്ത്. ഉമ്മ: കദീശ.

ഭര്‍ത്താവ് ബഷീറിനൊപ്പം സ്‌ക്കൂട്ടറില്‍ പയ്യോളി ഭാഗത്തേക്ക് പോവുന്നതിനിടെ പിറകില്‍ നിന്നെത്തിയ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഉടനെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.