വിവാഹ വീട്ടില്‍ ചോറ് വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

/

തുറയൂര്‍: വിവാഹ വീട്ടില്‍ ചോറ് വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലില്‍ സിറാജ് (40)ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. അയല്‍വീട്ടിലെ വിവാഹത്തിന് ചോറു വിളമ്പുന്നതിനിടെ സിറാജ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 9മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ദിജ് ഖബര്‍സ്ഥാനില്‍.ഭാര്യ: ഫസില (ചേനോളി, പേരാമ്പ്ര). മക്കള്‍: മുഹമ്മദ് ഹിദാഷ് അമന്‍, ആയിഷ സൂബിയ, സറിയ മറിയം ബീവി. ഉപ്പ: അമ്മാട്ടി. അമ്മ: കുഞ്ഞിബി. സഹോദരങ്ങള്‍: ഷംനാസ്, നജ്മുദ്ദീന്‍.

Leave a Reply

Your email address will not be published.

Previous Story

സ്വപ്നങ്ങൾക്ക് ചിറകേകാൻ എം.എസ്.എഫ് ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ് 

Next Story

കനത്ത മഴ വൈദ്യുതി ദുരന്തങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം

Latest from Local News

വടകരയില്‍ ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

വടകരയില്‍ ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45

പ്രത്യേക അറിയിപ്പ്

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികൾ മാറ്റി വെക്കാൻ തീരുമാനിച്ചതിനാൽ ഇന്ന് (മെയ് 10) വൈകുന്നേരം നടത്താൻ തീരുമാനിച്ച പ്രകടനവും

കൊയിലാണ്ടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ത്രിവേണി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ന്യായമായ വിലയിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ