സ്വപ്നങ്ങൾക്ക് ചിറകേകാൻ എം.എസ്.എഫ് ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ് 

//

കൊയിലാണ്ടി : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.ഹബീബ് റഹ്മാന്‍റെ നാമധേയത്തില്‍ രൂപീകരിച്ച ഹബീബ് എജ്യുകെയർ സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ നടത്തി.

കൊയിലാണ്ടിയിലെ പരീക്ഷ കേന്ദ്രമായ ഐ സി എസ് സ്കൂളിൽ 100 ഓളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. എം എസ് എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം,അൻസിൽ കീഴരിയൂർ,റഫ്ഷാദ് വലിയമങ്ങാട്, ഫസീഹ് സി, റനിൻ അഷ്‌റഫ്‌,നാദിർ പള്ളിക്കര,റാഷിദ്‌ വേങ്ങളം,ഷാനിബ് കോടിക്കൽ, ആദിൽ കിയൂർ, നബീഹ് അഹമ്മദ്, സമീൽ നന്തി, റിഫ ഫൈസൽ തുടങ്ങിയവർ നേതൃത്വം നല്‍കി.

ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റഗ്രേറ്റഡ് എട്ടാംക്ലാസ്,എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്,കീം,ജീ,സി.എം.എ എന്നിവയോടൊപ്പം പ്ലസ് ടു ഇന്‍റഗ്രേറ്റഡ് സയന്‍സ്, സി.എ,സി.എം.എ,എസി.സി.എ എന്നിവയോടൊപ്പം പ്ലസ് ടു,വിദേശ എം.ബി.ബി.എസ്,ഏവിയേഷന്‍,മാനേജ്മെന്‍റ്, ഐ.എഎസ് കോച്ചിങ് തുടങ്ങിയവയിലാണ് സ്കോളര്‍ഷിപ്പ് നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

മഴപെയ്താൽ സഞ്ചാരയോഗ്യമല്ലാതാകുന്ന കൊയിലാണ്ടി ബപ്പൻകാട് അടിപ്പാത സഞ്ചാരയോഗ്യമാക്കി നഗരസഭ

Next Story

വിവാഹ വീട്ടില്‍ ചോറ് വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന