മേപ്പയ്യൂർ: മുറിവേറ്റ ജീവിതത്തെ വാരിപ്പിടിച്ച് വേദിയിൽ നിന്ന് രേവമ്മ തൂമ്പ സദസ്സിന് നേരെ നീട്ടി ഉറച്ച ശബ്ദത്തിൽ പറഞ്ഞു” ഇല്ല ഞാൻ തോൽക്കില്ല. ഇനി എൻ്റെ മക്കളേയും കൊണ്ട് ഞാനീ പാടത്തേക്കിറങ്ങുകയാണ് “. എഴുത്തുകാരി സുധാമേനോൻ്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന കൃതിയിലെ രേവമ്മ എന്ന കഥാപാത്രത്തെ ഉപജീവിച്ച് രമേഷ് കാവിൽ എഴുതിയ രേവമ്മ പറയുന്നത് എന്ന ഏകപാത്ര നാടകത്തിൽ നിറഞ്ഞാടികൗമുദി കളരിക്കണ്ടി എന്ന കലാകാരികാണികളെ വിസ്മയിപ്പിച്ചു. രേവമ്മയടക്കം അഞ്ചോളം കഥാപാത്രങ്ങളെ തൻമയത്തത്തോടെയും കൈയടക്കത്തോടെയുമാണീ നാടകത്തിൽ കൗമുദി അവതരിപ്പിച്ചത്.
ജീവിതത്തിൻ്റെ അനിശ്ചിതത്തിൽ സമൂഹവുംഭരണകൂടവുംകോർപറേറ്റുകളും ചേർന്ന് കൃഷി ഉപജീവനമാക്കിയ ഒരു കൂട്ടം മനുഷ്യരുടെ ആവലാതികൾ വരച്ചുകാട്ടിയ രാഷ്ട്രീയമാനമുള്ള നാടകമായി രേവമ്മ പ്രതിരോധമുയർത്തി. ഈ നാടകത്തിലെ അഭിനയത്തിന് വി. ശിവശങ്കരൻ സ്മാരക ജൂറി പുരസ്കാരം കൈമുദിയെ തേടി എത്തി. പഠനകാലത്ത് ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിൽ 3 തവണ സംസ്ഥാന തലത്തിലീ മിടുക്കി എന്ന ഗ്രേഡ് നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല മോണോ ആക്ടിൽ പുരസ്കാരം, എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമം ഏകപാത്രനാടക മത്സരത്തിൽ മികച്ച നടി, കൃഷ്ണനുണ്ണി സ്മാരകമോണോ ആക്ട് കലാപ്രതിഭ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ പാലാ സെൻ്റ് തോമസ് കോളജിൽ ഒന്നാം വർഷ രാഷ്ട്രതന്ത്ര വിദ്യാർത്ഥിയാണീ മിടുക്കി. സത്യൻ മുദ്ര സംവിധാനവും രഞ്ജീഷ് ആവള സംഗീതവും നിർവഹിച്ചിരിക്കുന്ന രേവമ്മ പറയുന്നത് എന്നയീ നാടകം കൗമുദി കളരിക്കണ്ടിയിലൂടെ വേദികൾ കീഴടക്കി മുന്നേറുക തന്നെയാണ്.