രേവമ്മയായ് പകർന്നാടി കൗമുദി കളരിക്കണ്ടി

മേപ്പയ്യൂർ: മുറിവേറ്റ ജീവിതത്തെ വാരിപ്പിടിച്ച് വേദിയിൽ നിന്ന് രേവമ്മ തൂമ്പ സദസ്സിന് നേരെ നീട്ടി ഉറച്ച ശബ്ദത്തിൽ പറഞ്ഞു” ഇല്ല ഞാൻ തോൽക്കില്ല. ഇനി എൻ്റെ മക്കളേയും കൊണ്ട് ഞാനീ പാടത്തേക്കിറങ്ങുകയാണ് “. എഴുത്തുകാരി സുധാമേനോൻ്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന കൃതിയിലെ രേവമ്മ എന്ന കഥാപാത്രത്തെ ഉപജീവിച്ച് രമേഷ് കാവിൽ എഴുതിയ രേവമ്മ പറയുന്നത് എന്ന ഏകപാത്ര നാടകത്തിൽ നിറഞ്ഞാടികൗമുദി കളരിക്കണ്ടി എന്ന കലാകാരികാണികളെ വിസ്മയിപ്പിച്ചു. രേവമ്മയടക്കം അഞ്ചോളം കഥാപാത്രങ്ങളെ തൻമയത്തത്തോടെയും കൈയടക്കത്തോടെയുമാണീ നാടകത്തിൽ കൗമുദി അവതരിപ്പിച്ചത്.

ജീവിതത്തിൻ്റെ അനിശ്ചിതത്തിൽ സമൂഹവുംഭരണകൂടവുംകോർപറേറ്റുകളും ചേർന്ന് കൃഷി ഉപജീവനമാക്കിയ ഒരു കൂട്ടം മനുഷ്യരുടെ ആവലാതികൾ വരച്ചുകാട്ടിയ രാഷ്ട്രീയമാനമുള്ള നാടകമായി രേവമ്മ പ്രതിരോധമുയർത്തി. ഈ നാടകത്തിലെ അഭിനയത്തിന് വി. ശിവശങ്കരൻ സ്മാരക ജൂറി പുരസ്കാരം കൈമുദിയെ തേടി എത്തി. പഠനകാലത്ത് ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിൽ 3 തവണ സംസ്ഥാന തലത്തിലീ മിടുക്കി എന്ന ഗ്രേഡ് നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല മോണോ ആക്ടിൽ പുരസ്കാരം, എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമം ഏകപാത്രനാടക മത്സരത്തിൽ മികച്ച നടി, കൃഷ്ണനുണ്ണി സ്മാരകമോണോ ആക്ട് കലാപ്രതിഭ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ പാലാ സെൻ്റ് തോമസ് കോളജിൽ ഒന്നാം വർഷ രാഷ്ട്രതന്ത്ര വിദ്യാർത്ഥിയാണീ മിടുക്കി. സത്യൻ മുദ്ര സംവിധാനവും രഞ്ജീഷ് ആവള സംഗീതവും നിർവഹിച്ചിരിക്കുന്ന രേവമ്മ പറയുന്നത് എന്നയീ നാടകം കൗമുദി കളരിക്കണ്ടിയിലൂടെ വേദികൾ കീഴടക്കി മുന്നേറുക തന്നെയാണ്.

Leave a Reply

Your email address will not be published.

Previous Story

ബൈപ്പാസ് നിർമ്മാണം മണ്ണിടിച്ചിൽ ഭീഷണിയിൽ കോമത്തുകരയിൽ കുടുംബങ്ങൾ

Next Story

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Latest from Local News

അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസി ലാബ് കെട്ടിടം ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഫാർമസി ലാബ് കെട്ടിടം ഉദ്ഘാടനം അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് 27.50 ലക്ഷം ( ഇരുപത്തി

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം

സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി