തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വേണമെന്ന് ഗവര്‍ണര്‍ പറയുന്നു. ഫയല്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് രാജ്ഭവന്‍ ഓര്‍ഡിനന്‍സ് മടക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ ഒപ്പിട്ടാല്‍ വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സ് ഒപ്പിടാതെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനും സര്‍ക്കാരിന് കഴിയില്ല. അതിനാല്‍ ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
അടുത്ത വര്‍ഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2011 ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനത്തിനായി നിയമഭേദഗതിയുള്‍പ്പെടുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 1200 വാര്‍ഡുകള്‍ അധികം വരും. സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2021 ലാണ്. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സിറക്കിയിരുന്നു. എന്നാല്‍ അന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ല. 2020 നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചെങ്കിലും കൊവിഡ് വ്യാപനം മൂലം മറ്റൊരു ഓര്‍ഡിനന്‍സിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു. 2015 ല്‍ നടത്തിയ ഭാഗികമായ പുനര്‍നിര്‍ണയത്തിലാണ് 69 ഗ്രാമപഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കോര്‍പ്പറേഷനും പുതുതായി രൂപീകരിച്ചത്.
ഇവയില്‍ എല്ലാമായുള്ള ജനസംഖ്യ, ഭൂപ്രകൃതി എന്നിവ പരിഗണിച്ച് വിഭജിക്കുമ്പോള്‍ ഏറക്കുറെ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റമുണ്ടാകും. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മിഷന്‍ നിലവില്‍ വരും. കമ്മിഷന്റെ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുക.