കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികളുൾപ്പെടെ ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു

റെയിൽവേ ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു. തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ട്രെയിനുകളുടെ ഓട്ടമാണ് അവസാനിപ്പിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ് – സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. അവധികഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുന്ന ഈ സമയത്ത് ട്രെയിൻ സർവീസ് നിർത്തുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.

ശനിയാഴ്ചകളിൽ ഓടുന്ന മം​ഗളൂരു – കോയമ്പത്തൂർ – മം​ഗളൂരു പ്രതിവാര വണ്ടി ( 06041/06042 ) ജൂൺ എട്ട് മുതൽ ജൂൺ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. മം​ഗളൂരു – കോട്ടയം – മം​ഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി ( 06075/06076 ) റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു.

ഒരു സർവീസ് നടത്തിയ തീവണ്ടിയാണ് പെട്ടെന്ന് നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു (ശനിയാഴ്ചകളിൽ) തീവണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 ന് ഈ വണ്ടി ഓടുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകൾ:

1. മംഗളൂരു – കോയമ്പത്തൂർ പ്രതിവാര വണ്ടി ( ശനി ) -06041- (ജൂൺ എട്ട് മുതൽ 29 വരെ).

2. കോയമ്പത്തൂർ – മംഗളൂരു പ്രതിവാര വണ്ടി (ശനി ) -06042- (ജൂൺ എട്ട് – 29 ).

3. കൊച്ചുവേശി – നിസാമുദ്ദീൻ പ്രതിവാര വണ്ടി ( വെള്ളി )-06071- ( ജൂൺ ഏഴ് – 28 )

4. നിസാമുദ്ദിൻ – കൊച്ചുവേളി പ്രതിവാര വണ്ടി ( തിങ്കളൾ ) – 06072- ( ജൂൺ 10 – ജൂലായ് ഒന്ന് )

5. ചെന്നൈ – വേളാങ്കണ്ണി ( വെള്ളി, ഞായർ ) -06037 (ജൂൺ 21 – 30)

6, വേളാങ്കണ്ണി – ചെന്നൈ ( ശനി, തിങ്കൾ) – 06038 (ജൂൺ 22 – ജൂലായ് ഒന്ന് )

Leave a Reply

Your email address will not be published.

Previous Story

സി ബി എസ് സി വിദ്യാർത്ഥികൾക്കായി 8,9,10 ക്ലാസുകളിലേക്ക് ട്യൂഷൻ ആരംഭിച്ച് കൊയിലാണ്ടി ഫീനിക്സ് അക്കാദമി

Next Story

തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

Latest from Main News

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025,

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും