ദേശിയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ കോമത്തു കരയിലെ നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിട്ടുണ്ട്. നിർമ്മാണത്തിൻ്റെ ഭാഗമായി ഏറ്റെടുക്കാത്ത കോമത്തുകര കിഴക്കെ പുത്തൻ വളപ്പിൽ സുരേന്ദ്രൻ, ആവണിയിൽ പത്മിനി, ചര പറമ്പിൽ ലക്ഷ്മി എന്നീ മൂന്നു കുടുംബമാണ് ഇവിടെ താമസിക്കുന്നത്. നിർമ്മാണത്തിൻ്റെ ഭാഗമായി മണ്ണ് എടുത്തു മാറ്റിയപ്പോൾ ഇവരുടെസ്ഥലം വളരെ ഉയരമുള്ളയിടത്തായിരിക്കുകയാണ്. മഴ ആരംഭിച്ചതോടെ കുന്നു ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതു സമയത്തു മണ്ണിടിഞ്ഞു വീട് നിലം പതിക്കാൻ സാദ്ധ്യതയുണ്ട്.
വളരെ ഭയത്തോടുകൂടിയാണ് ഇവർ താമസിക്കുന്നത്. ദേശീയപാത നിർമ്മാണ വിഭാഗവും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും 3 വീട്ടുകാർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ഇവരുടെ സ്ഥലം ഏറ്റെടുത്ത് മതിയായ പ്രതിഫലം നൽകുകയോ, അല്ലെങ്കിൽ സംരക്ഷണത്തിൽ അടിയന്തിരമായി നിർമ്മിച്ചു മൂന്ന് കുടുംബങ്ങളെ സുരക്ഷിതമാക്കണമെന്നും 30-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിക്കു വേണ്ടി കെ.കെ. ദാമോദരൻ, ശിവദം സുധാകരൻ, എള്ളു വീട്ടിൽ രാജൻ ,മുണ്ടക്കുനി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു. മൂന്നു വീട്ടുകാർ കുടുംബ സമേതമാണ് താമസിക്കുന്നത്. വീടിൻ്റെ അപകടാവസ്ഥ കണക്കിലെടുത്ത് ആവണിയിൽ പത്മിനി മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കൂ കയാണ്.