ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി പിടിച്ച യുവതിക്ക് നടക്കാവ് ജനമൈത്രി പോലീസിന്റെ അഭിനന്ദനങ്ങൾ

ചേളനൂർ എടക്കര സ്വദേശി മുപ്പത്തിമൂന്ന് വയസ്സുകാരി താഴെഓരി ങ്കൽ മിഥു ശ്രീജിത്താണ് കള്ളനെ ഓടിച്ചിട്ട്‌ പിടിച്ചുനാടിനു തന്നെ മാതൃക ആയത്. ചേളന്നൂർ നിന്നും എരഞ്ഞിപാലത്തുള്ള ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാലപൊട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ഉടൻ ബഹളം വെച്ചതോടെ മാല പൊട്ടിക്കാൻ വന്ന സ്ത്രീ ബസിൽ നിന്നും ഇറങ്ങി ഓടി. ഒരുപാട് യാത്രക്കാർ ഉണ്ടായെങ്കിലും ആരും മാല പൊട്ടിച്ച ആളെ പിടിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ ധൈര്യം വീണ്ടെടുത്തു മാല പൊട്ടിച്ച സ്ത്രീ യുടെ പിന്നാലെ ഓടി. അര കിലോ മീറ്ററിലധികം ഓടി കാരപ്പറമ്പ് റോഡിൽ ഗാലക്സി ഫ്ലാറ്റിനടുത്തു വെച്ചു കള്ളിയെ കയ്യോടെ പിടികൂടി.രണ്ടു സ്ത്രീകൾ ഓടുന്നത് കണ്ടു നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡി യിലെടുത്തു . കള്ളനെ കയ്യോടെ പിടികൂടാൻ കരുത്തു കാട്ടിയ ധീര വനിതക്കു നടക്കാവ് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസിന്റെ ഒരായിരം അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published.

Previous Story

2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം

Next Story

ചെങ്ങോട്ടുകാവ് എളാട്ടേരികിഴക്കയിൽ ശ്രീധരൻ അന്തരിച്ചു

Latest from Main News

മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍

സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ അദർ എലിജിബിൾ കമ്മ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരിൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പ്രിൻസിപ്പലിനാണ് പുലർച്ചെ ഇ മെയിൽ വന്നത്.

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജനുവരി ഏഴ് മുതൽ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ഇന്ന് മുതൽ.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി ഏറെ രൂക്ഷമായത്.  ഇതിന്റെ