അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്; ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ഒ​രു ​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​റ്റ്ഫോം

ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ൻ ബീ​ച്ചാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്​ പു​തു​മോ​ടി​യി​ൽ. ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ലു​കൊ​ണ്ട് പാ​കി​യ ക​ട​ൽ സു​ര​ക്ഷ​ഭി​ത്തി​ക​ളും ഇ​ൻ്റ​ർ​ലോ​ക് ചെ​യ്ത ന​ട​പ്പാ​ത​ക​ളും സ​ന്ദ​ർ​ശ​ക​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ളു​മൊ​ക്കെ പൂ​ർ​ണ​മാ​യി എ​ടു​ത്തു​ക​ള​ഞ്ഞ് പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​തി​നൂ​ത​ന രീ​തി​യി​ൽ ബീ​ച്ചി​നെ മ​നോ​ഹ​ര​മാ​ക്കു​ന്ന പ്ര​വർ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് ഒ​രു​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​റ്റ്ഫോം നി​ർ​മി​ച്ച​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ന​ല്ല പോ​ലെ ആ​സ്വ​ദി​ക്കാ​നാ​വു​ന്ന രീ​തി​യി​ലാ​ണ്.

ഡ്രൈ​വ് ഇ​ൻ ബീ​ച്ച് തു​ട​ങ്ങു​ന്ന എ​ട​ക്കാ​ടു​നി​ന്ന്​ ആ​രം​ഭി​ച്ച് ഒ​രു കി.​മീ​റ്റ​ർ നീ​ള​ത്തി​ലും 18 മീ​റ്റ​ർ വീ​തി​യി​ലും തീ​ര​ത്തു​നി​ന്ന്​ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​മാ​ണ്​ പ്ര​വർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യും ന​ട​ക്കു​ക​യാ​ണ്. തീ​ര​ത്തു​നി​ന്ന്​ ആ​ഴ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്ത് പൈ​ലി​ങ് ന​ട​ത്തി അ​തി​ന് മു​ക​ളി​ൽ സ്ലാ​ബ് പ​ണി​താ​ണ് പ്ലാ​റ്റ്ഫോം നി​ർ​മി​ച്ച​ത്. പ്ലാ​റ്റ് ഫോ​മി​ൽ​നി​ന്ന് ബീ​ച്ചി​ലേ​ക്കി​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

സ​ന്ദ​ർ​ശ​ക​ർ​ക്കി​രി​പ്പി​ടം, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​ക്ക​ളം, ന​ട​പ്പാ​ത, സൈ​ക്കി​ൾ ലൈ​ൻ, ഭ​ക്ഷ​ണ​ശാ​ല, സെ​ക്യൂ​രി​റ്റി കാ​മ്പി​ൻ, ശൗ​ചാ​ല​യം, എ​ന്നീ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഊ​രാ​ളു​ങ്ക​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. പ്ര​വർ​ത്തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് തീ​രം അ​ടി​മു​ടി മാ​റും.

Leave a Reply

Your email address will not be published.

Previous Story

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

Next Story

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന പ്രചാരണം വ്യാജമാണെന് കെഎസ്ഇബി

Latest from Main News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളിൽ ജൂലൈ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വക്കീൽ ​ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായുള്ള ഹര്‍ജിയിലെ വിവരങ്ങള്‍ സുപ്രീം കോടതി നിർദേശ പ്രകാരം എജി ഓഫീസിന് കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ