അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്; ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ഒ​രു ​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​റ്റ്ഫോം

ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ൻ ബീ​ച്ചാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്​ പു​തു​മോ​ടി​യി​ൽ. ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ലു​കൊ​ണ്ട് പാ​കി​യ ക​ട​ൽ സു​ര​ക്ഷ​ഭി​ത്തി​ക​ളും ഇ​ൻ്റ​ർ​ലോ​ക് ചെ​യ്ത ന​ട​പ്പാ​ത​ക​ളും സ​ന്ദ​ർ​ശ​ക​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ളു​മൊ​ക്കെ പൂ​ർ​ണ​മാ​യി എ​ടു​ത്തു​ക​ള​ഞ്ഞ് പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​തി​നൂ​ത​ന രീ​തി​യി​ൽ ബീ​ച്ചി​നെ മ​നോ​ഹ​ര​മാ​ക്കു​ന്ന പ്ര​വർ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് ഒ​രു​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​റ്റ്ഫോം നി​ർ​മി​ച്ച​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ന​ല്ല പോ​ലെ ആ​സ്വ​ദി​ക്കാ​നാ​വു​ന്ന രീ​തി​യി​ലാ​ണ്.

ഡ്രൈ​വ് ഇ​ൻ ബീ​ച്ച് തു​ട​ങ്ങു​ന്ന എ​ട​ക്കാ​ടു​നി​ന്ന്​ ആ​രം​ഭി​ച്ച് ഒ​രു കി.​മീ​റ്റ​ർ നീ​ള​ത്തി​ലും 18 മീ​റ്റ​ർ വീ​തി​യി​ലും തീ​ര​ത്തു​നി​ന്ന്​ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​മാ​ണ്​ പ്ര​വർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യും ന​ട​ക്കു​ക​യാ​ണ്. തീ​ര​ത്തു​നി​ന്ന്​ ആ​ഴ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്ത് പൈ​ലി​ങ് ന​ട​ത്തി അ​തി​ന് മു​ക​ളി​ൽ സ്ലാ​ബ് പ​ണി​താ​ണ് പ്ലാ​റ്റ്ഫോം നി​ർ​മി​ച്ച​ത്. പ്ലാ​റ്റ് ഫോ​മി​ൽ​നി​ന്ന് ബീ​ച്ചി​ലേ​ക്കി​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

സ​ന്ദ​ർ​ശ​ക​ർ​ക്കി​രി​പ്പി​ടം, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​ക്ക​ളം, ന​ട​പ്പാ​ത, സൈ​ക്കി​ൾ ലൈ​ൻ, ഭ​ക്ഷ​ണ​ശാ​ല, സെ​ക്യൂ​രി​റ്റി കാ​മ്പി​ൻ, ശൗ​ചാ​ല​യം, എ​ന്നീ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഊ​രാ​ളു​ങ്ക​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. പ്ര​വർ​ത്തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് തീ​രം അ​ടി​മു​ടി മാ​റും.

Leave a Reply

Your email address will not be published.

Previous Story

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

Next Story

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന പ്രചാരണം വ്യാജമാണെന് കെഎസ്ഇബി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ