കൊയിലാണ്ടി: ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ അടയാളപ്പെടുത്തൽ നടത്തിയ ചേമഞ്ചേരി എന്ന ചെറു ഗ്രാമത്തിൻ്റെയും, ഒന്നും പ്രതീക്ഷിക്കാതെ രാജ്യത്തിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പൊരുതി ത്യാഗം സഹിച്ച് ഭൗതിക നഷ്ടങ്ങളുടെ പട്ടികയിൽ മാത്രം ഇടം കണ്ടെത്തിയവരെയും ആസ്പദമാക്കി കെ.ശങ്കരൻ മാസ്റ്റർ രചിച്ച “ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” പ്രകാശനം ചെയ്തു. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരൻ കല്പറ്റ നാരായണൻ കേരള ഗാന്ധി കെ. കേളപ്പൻ്റെ ചെറുമകൻ നന്ദകുമാർ മൂടാടിക്ക് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഡോ: എൻ.വി.സദാനന്ദൻ, സി.വി.ബാലകൃഷ്ണൻ, കന്മന ശ്രീധരൻ, എം.കെ.ദാസ്കരൻ, എൻ.പി.അബ്ദുൾ സമദ്, വായനാരി വിനോദ്, ഇ.കെ.അജിത്, വി.ടി.വിനോദ്, കെ.പ്രദീപൻ എന്നിവർ സംസാരിച്ചു