ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണി​ൽ​നി​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് അ​രി​യും മ​റ്റു​സാ​ധ​ന​ങ്ങ​ളും തൂ​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

തൂ​ക്കി ന​ൽ​കു​ന്ന​തി​നു​പ​ക​രം ചാ​ക്കു​ക​ൾ എ​ണ്ണി​യാ​ണ് പ​ല​പ്പോ​ഴും ന​ൽ​കു​ന്ന​ത്. തൂ​ക്കി ന​ൽ​ക​ണ​മെ​ന്ന് ക​രാ​ർ നി​ല​നി​ൽ​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു. സാ​ധ​ന​ങ്ങ​ൾ തൂ​ക്കി ഇ​റ​ക്കി​ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് കൂ​ലി കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ലും തൂ​ക്കി ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു​മൂ​ലം വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​രു റേ​ഷ​ൻ ക​ട​യി​ൽ 100 മു​ത​ൽ 150 വ​രെ കി​ലോ വ​രെ കു​റ​വ് ഉ​ണ്ടാ​കാ​റു​ണ്ട്. തൂ​ക്കി​ത്ത​ര​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ളോ​ട് ശ​ത്രു​താ​പൂ​ർ​വ​മാ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പെ​രു​മാ​റു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

എ​ൻ.​എ​ഫ്.​എ​സ്.​എ ജീ​വ​ന​ക്കാ​രും ലോ​റി​ക്കാ​രും യോ​ജി​ച്ച് ഒ​രു മാ​ഫി​യ ആ​യി പ്ര​വ​ർ​ത്തി​ച്ച് വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ള്ള​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് യ​ഥാ​ർ​ഥ തൂ​ക്കം ന​ൽ​കു​ക, എ​ൻ.​എ​ഫ്.​എ​സ്.​എ​യി​ൽ​നി​ന്ന് റേ​ഷ​ൻ കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, യ​ഥാ​സ​മ​യം റേ​ഷ​ൻ ക​ട​യി​ൽ സാ​ധ​നം എ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ജൂ​ൺ പ​ത്തി​ന് ക​ട​ക​ള​ട​ച്ച് ക​ല​ക്ട​റേ​റ്റി​നു​മു​ന്നി​ൽ സ​മ​രം ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ.​കെ.​ആ​ർ.​ആ​ർ.​ഡി.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

Next Story

ജൈവ വൈവിധ്യ സംരക്ഷണം,മൂടാടിയില്‍ ചിറ്റരത്ത വിളവെടുപ്പ് 

Latest from Main News

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം- രോഗം പകരുന്നതെങ്ങനെ?, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം?

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ

ഡെൻമാർക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ