കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കൃഷി ചെയ്ത ചിറ്റരത്ത് ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് മെയ് 20ന് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്ററ് സി.കെ.ശ്രീകുമാര്‍ പറഞ്ഞു. ഔഷധ സസ്യ ബോര്‍ഡിന്റെയും ഔഷധിയുടെയും ഉന്നതര്‍ വിളവെടുപ്പില്‍ പങ്കെടുക്കും. മൂടാടി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ചിറ്റരത്ത് കൃഷി ചെയ്തത്.
ചിറ്റരത്ത ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനപ്പെട്ട രാസ്നാദിചൂര്‍ണത്തിലെ ചേരുവകളിലൊന്നാണ്. ഇഞ്ചിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം.ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നു.
കിളച്ചൊരുക്കിയ മണ്ണില്‍ ഏക്കറിനു മൂന്നുനാലു ടണ്‍ ജൈവവളങ്ങള്‍ ചേര്‍ത്തതിനു ശേഷം രണ്ടു മീറ്റര്‍ നീളത്തിലും അരമീറ്റര്‍ വീതിയിലും 15 സെ.മീ ഉയരത്തിലും വാരമെടുത്ത് 25 സെ.മീ അകലത്തില്‍ ചിറ്റരത്തയുടെ കിഴങ്ങു കഷണമാക്കി നടുകയാണ് ചെയ്യുക.രണ്ടുവര്‍ഷം കഴിയുന്നതോടെ വിളവെടുക്കാം.കിഴങ്ങ് വേരും തണ്ടും മണ്ണും മറ്റും നീക്കി അരിഞ്ഞ് ഉണക്കി വില്‍പന നടുകയാണ് ചെയ്യുക. ഒരേക്കറില്‍നിന്നും ഒരു ടണ്‍ വരെ വിളവു ലഭിക്കും. ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത.ഔഷധനിര്‍മ്മാണത്തിനു വേണ്ടി ധാരാളമുപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് ചിറ്റരത്ത.വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും.ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.
ചിറ്റരത്ത നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ടുവളര്‍ത്താം. ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള ഔഷധ സസ്യമാണിത്.ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇവ നടാന്‍ പറ്റിയ സമയമാണ്.നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നടാം. നട്ടശേഷം പുതയിടല്‍ നടത്തണം.
Latest from Local News
കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ജിആര്‍സിയുടെ ഭാഗമായി
ചേമഞ്ചേരിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും. പൂക്കാട് മുക്കാടി റോഡിന്റെ യാത്രാദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികളോട് കാണിച്ച വഞ്ചനക്കെതിരെയും, കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന
ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ്
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും
കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ (ആലക്കൽ) കദീശ (65) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത്. മക്കൾ റഷീദ്, റജീന, റസീയ. മരുമക്കൾ