ജൈവ വൈവിധ്യ സംരക്ഷണം,മൂടാടിയില്‍ ചിറ്റരത്ത വിളവെടുപ്പ് 

/

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കൃഷി ചെയ്ത ചിറ്റരത്ത് ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് മെയ് 20ന് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്ററ് സി.കെ.ശ്രീകുമാര്‍ പറഞ്ഞു. ഔഷധ സസ്യ ബോര്‍ഡിന്റെയും ഔഷധിയുടെയും ഉന്നതര്‍ വിളവെടുപ്പില്‍ പങ്കെടുക്കും. മൂടാടി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ചിറ്റരത്ത് കൃഷി ചെയ്തത്.
ചിറ്റരത്ത ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനപ്പെട്ട രാസ്നാദിചൂര്‍ണത്തിലെ ചേരുവകളിലൊന്നാണ്. ഇഞ്ചിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം.ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നു.
കിളച്ചൊരുക്കിയ മണ്ണില്‍ ഏക്കറിനു മൂന്നുനാലു ടണ്‍ ജൈവവളങ്ങള്‍ ചേര്‍ത്തതിനു ശേഷം രണ്ടു മീറ്റര്‍ നീളത്തിലും അരമീറ്റര്‍ വീതിയിലും 15 സെ.മീ ഉയരത്തിലും വാരമെടുത്ത് 25 സെ.മീ അകലത്തില്‍ ചിറ്റരത്തയുടെ കിഴങ്ങു കഷണമാക്കി നടുകയാണ് ചെയ്യുക.രണ്ടുവര്‍ഷം കഴിയുന്നതോടെ വിളവെടുക്കാം.കിഴങ്ങ് വേരും തണ്ടും മണ്ണും മറ്റും നീക്കി അരിഞ്ഞ് ഉണക്കി വില്‍പന നടുകയാണ് ചെയ്യുക. ഒരേക്കറില്‍നിന്നും ഒരു ടണ്‍ വരെ വിളവു ലഭിക്കും. ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത.ഔഷധനിര്‍മ്മാണത്തിനു വേണ്ടി ധാരാളമുപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് ചിറ്റരത്ത.വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും.ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.
ചിറ്റരത്ത നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ടുവളര്‍ത്താം. ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള ഔഷധ സസ്യമാണിത്.ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇവ നടാന്‍ പറ്റിയ സമയമാണ്.നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നടാം. നട്ടശേഷം പുതയിടല്‍ നടത്തണം.

Leave a Reply

Your email address will not be published.

Previous Story

ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

Next Story

മഴ കനക്കുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെലോ അലർട്ട്

Latest from Local News

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടത്തി

ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം. തടഞ്ഞുവെച്ച ആനുകുല്യങ്ങൾ

ചെങ്കല്ല് കയറ്റി വന്ന ലോറി അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു അപകടം

ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ പുതുതായി നിർമ്മിച്ച അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു ചെങ്കല്ല് കയറ്റി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ