സംഘടിത സ്ത്രീ മുന്നേറ്റത്തിന്റെ കേരള മോഡൽ; കുടുംബശ്രീക്ക് ഇന്ന് 26 വയസ്

സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിന് നൽകിയ മഹത്തായ മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 26 വയസ്സ് തികയുകയാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടൽ ശേഷി ശക്തിപ്പെടുത്തി അതുവഴി അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്ന വലിയ കൂട്ടായ്മയാണ് കുടുംബശ്രീ. 1998 ൽ ആരംഭിച്ച കുടുംബശ്രീയിൽ ഇന്ന് 3 ലക്ഷത്തിലധികം അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം പേർ അംഗങ്ങളാണ്.

 

കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വൈവിധ്യമാർന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറിക്കഴിഞ്ഞു. പ്രാദേശിക തലത്തിൽ സ്ത്രീകളുടെ സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് തുടങ്ങിയ ഈ പ്രസ്ഥാനം നിയമ സഹായവും കൗണ്‍സലിംഗും വായ്പാ സംവിധാനവും സാംസ്‌കാരിക പ്രവര്‍ത്തനവുമെല്ലാമായി വിവിധ തുറകളിൽ ഇടപെടുന്നു. നാട് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും നേരിട്ട കാലത്ത് രക്ഷാപ്രവർത്തനത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും മുന്നിൽ നിന്നവരാണ് കുടുംബശ്രീ പ്രവർത്തകർ. മിതമായ വിലയിൽ ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾ നാട് ഏറ്റെടുത്തു കഴിഞ്ഞതാണ്. മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വീടുകളിലെത്തി വേർതിരിച്ച മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേന വലിയ പ്രശംസ ഏറ്റുവാങ്ങി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുകയാണ്.

കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ വലിയൊരു ദൃഷ്ടാന്തമാണ് കുടുംബശ്രീ പ്രസ്ഥാനം. സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രാഥമിക ഇടപെടലുകളിലൊതുക്കാതെ അവരുടെ സാമൂഹികമായ ക്രയവിക്രയശേഷിയും സംഘടിത പ്രസ്ഥാനങ്ങൾ നയിക്കാനുള്ള നേതൃപാടവത്തെയും ഉയർത്തിക്കൊണ്ടുവരാനുള്ള വലിയ ചരിത്രമുന്നേറ്റമായി കുടുംബശ്രീ മാറി. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ നേടിയ നമ്മുടെ കുടുംബശ്രീ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമുള്ള വിവിധ ഇടപെടലുകൾ നടത്തിവരികയാണ് എൽഡിഎഫ് സർക്കാർ. ആ പരിശ്രമങ്ങൾക്ക് ഈ ദിനം കരുത്തുപകരും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

Next Story

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുത്: ജില്ലാ കലക്ടര്‍

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം