കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ ധീരജവാൻ സുധിൽ പ്രസാദ് അനുസ്മരണവും രക്തദാന ക്യാമ്പും നടന്നു

പേരാമ്പ്ര : ജാർഖണ്ഡിൽ വെച്ച് വീരമൃത്യു വരിച്ച ജവാൻ സുധിൽ പ്രസാദിന്റെ രണ്ടാം വാർഷിക അനുസ്മരണ ചടങ്ങ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ സൈനികരും നാട്ടുകാരും പുഷ്പാർച്ചന നടത്തി.

അനുസ്മരണ ദിനത്തോടനുബന്ധിച്ച് എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ കാരയാട് എ.എല്‍.പി സ്കൂളിൽ വച്ച് നടന്ന രക്തദാന ക്യാമ്പിൽ കാലിക്കറ്റ് ഡിഫൻസ് മെമ്പർമാരും നാട്ടുകാരുമുൾപ്പെടെ ഉൾപ്പെടെ 67 ഓളം പേർ രക്തദാനം ചെയ്തു.

പരിപാടിക്ക് കാലിക്കറ്റ്‌ ഡിഫെൻസ് പ്രസിഡണ്ട് പ്രമോദ് ചീക്കിലോട്, സെക്രട്ടറി വിജിത്ത് പറമ്പിൽ ബസാർ, ഡോ. വാഫിയ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

‘ചേമഞ്ചേരി- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമര്‍ത്ത ഗ്രാമം-പുസ്തകം’ പ്രകാശനം മെയ്19ന്

Next Story

പൊയിൽക്കാവ് തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ റിട്ട പ്രധാന അധ്യാപിക കോരാരി ശ്രീമതി അന്തരിച്ചു

Latest from Local News

പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ എൻ എം കമ്മിറ്റി ആദരിച്ചു

ഉള്ള്യേരി : പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത്

ഉറവ വറ്റാത്ത കാരുണ്യം കെഎംസിസിയുടെ മുഖമുദ്ര പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ

കൊയിലാണ്ടി : ലോകത്തിൻറെ ഏത് കോണിലായാലും അവശതയ അനുഭവിക്കുന്നവർക്ക് അണമുറയാത്ത സാന്ത്വനത്തിന്റെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകമാണ് കെഎംസിസി എന്നും അവരുടെ

ഉത്രാളിക്കാവ് പൂരം ഇന്ന് ആൽത്തറമേളം പ്രമാണിയാകുന്നത് കലാമണ്ഡലം ശിവദാസൻ

ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിദ്ധമായ ആൽത്തറമേളം നടക്കും.കലാമണ്ഡലം ശിവദാസനും സംഘവുമാണ് മേളം ഒരുക്കുന്നത്.

ഉത്രാളിക്കാവ് പൂരം ഇന്ന് ആൽത്തറമേളം പ്രമാണിയാകുന്നത് കലാമണ്ഡലം ശിവദാസൻ

ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിദ്ധമായ ആൽത്തറമേളം നടക്കും.കലാമണ്ഡലം ശിവദാസനും സംഘവുമാണ് മേളം ഒരുക്കുന്നത്.