‘ചേമഞ്ചേരി- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമര്‍ത്ത ഗ്രാമം-പുസ്തകം’ പ്രകാശനം മെയ്19ന്

/


കൊയിലാണ്ടി: ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം- എന്ന കെ.ശങ്കരന്‍ രചിച്ച പുസ്തകം മെയ് 19ന് മൂന്നുമണിക്ക് പൂക്കാട് എഫ്. എഫ്. ഹാളില്‍ പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1928 മുതല്‍ 1942 ലെ ക്വിറ്റ് ഇന്ത്യാ സമര കാലം വരെ ചേമഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സ്വാതന്ത്യ സമര പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനാമുളള ശ്രമമാണ് പുസ്തകത്തിലെ പ്രതിപാദ്യം. 1930-ല്‍ കണ്ണൂര്‍ സെന്റര്‍ ജയിലിലെ മൈനര്‍ ബ്ലോക്കില്‍ തടവുകാരനായി അടയ്ക്കപ്പെട്ട കാരോളി ഉണ്ണി നായരില്‍ തുടങ്ങി 1942 കാലത്ത് മകന്‍ ശങ്കുണ്ണിയോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശ വാഹകയായ കുഞ്ഞിപ്പാട്ടി അമ്മ വരെയുള്ള ദേശസ്‌നേഹികളെ ഈ ചെറു ഗ്രന്ഥത്തില്‍ അനുസ്മരിക്കുന്നുണ്ട്.


സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പുസ്തകം പ്രകാശനം ചെയ്യും. ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ മൂടാടി പുസ്തകം ഏറ്റുവാങ്ങും. പത്രസമ്മേളനത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വി.ടി.വിനോദ്,കെ.പ്രദീപന്‍,വി.വി. മോഹനന്‍,രാമചന്ദ്രന്‍ മണാട്ട് എന്നിവര്‍ പങ്കെടുത്തു.

  

Leave a Reply

Your email address will not be published.

Previous Story

ദിവസവും നെല്ലിക്ക ജ്യൂസ് ; ഗുണങ്ങളേറെ…

Next Story

കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ ധീരജവാൻ സുധിൽ പ്രസാദ് അനുസ്മരണവും രക്തദാന ക്യാമ്പും നടന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.എല്ല് രോഗവിഭാഗം      ഡോ:റിജു.

മൂരാട്, പയ്യോളി ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ

ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട്

ജനശ്രീ സംസ്ഥാന സമ്മേളനം വിജയിപ്പിക്കും – കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ സംഗമം

ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം വാർഷികത്തോടനുബന്ധിച്ച് ഫിബ്ര. 02 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ

കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി