സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന്

സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന് നടക്കും. ഇന്ന് മൂന്ന് മണിക്ക് മുഴുവൻ യൂണിയനുകളുമായി ഗതാഗതമന്ത്രി  ചർച്ച നടത്തും. രണ്ടാഴ്ചയായി തുടരുന്ന സമരം മൂലം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്നലെ വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രിയാണ് ചർച്ച വിളിച്ചത്. നേരത്തെ 23ന് സി ഐ ടി യുവുമായി ചർച്ച നടത്താനായിരുന്നു തീരുമാനം. സമരം കടുത്തതോടെയാണ് മുഴുവൻ സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചത്.

ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് ഇന്ന് ചര്‍ച്ച വിളിച്ചിരിക്കുന്നത്. പുതിയ പരിഷ്ക്കരണം പൂർണമായും പിൻവലിക്കണെമെന്നാണ് ഐ എൻ ടി യു സിയുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട്. ഇക്കാര്യം ഇന്ന് മന്ത്രിക്ക് മുന്നിൽ ഉന്നയിക്കും. നിലവിലെ പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുള്ള മന്ത്രി എന്ത് സമീപനം സ്വീകരിക്കുമെന്നതുള്ളതാണ് ശ്രദ്ധേയം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സംയുക്ത സമരസമിതി അറിയിക്കുന്നത്.

ഗതാഗത മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സി ഐ ടി യു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

 

Leave a Reply

Your email address will not be published.

Previous Story

പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനത്തിന് കെ.എസ്.ഇ.ബി

Next Story

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി വിദേശത്തു കടന്നതായി സൂചന

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്