സപ്തസ്വര മ്യൂസിക് ബാൻഡ് ഒന്നാം വാർഷികം ആഘോഷിച്ചു

/

അത്തോളി :പ്രദേശത്തെ ഗായകരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ സപ്തസ്വര മ്യൂസിക് ബാൻ്റിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

വ്യാപാര ഭവൻ എസ് പി ബി ബിൽഡിംഗിൽ നടന്ന ചടങ്ങിൽപിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു. ഗിരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു.

അജീഷ് അത്തോളി മുഖ്യാതിഥിയായി.സുധാമ്മ കൃഷ്ണൻ,ജയശ്രീ താമരശ്ശേരി, അജിത് പറമ്പത്ത്’, ഒ സി സിന്ധു , രാജിത ഹരീഷ് എന്നിവർ പ്രസംഗിച്ചു.

പ്രകാശ് കൊയിലാണ്ടി സ്വാഗതവും ശബരീഷ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.