നരവംശശാസ്ത്ര കോഴ്സുകളുമായി കണ്ണൂര്‍ സര്‍വകലാശാല; മെയ് 31വരേ അപേക്ഷിക്കാം

/

കണ്ണൂര്‍: കേരളത്തിലാദ്യമായി നരവംശ ശാസ്ത്രത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടങ്ങുന്നു. പാലയാട് ഡോ. ജാനകി അമ്മാള്‍ കാംപസിലെ നരവംശശാസ്ത്ര വകുപ്പില്‍ ആരംഭിക്കുന്ന പഞ്ചവത്സര കോഴ്സിന്  31വരേ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് നരവംശശാസ്ത്രം പഠിച്ചവര്‍ക്ക് അഞ്ചു ശതമാനം മുന്‍ഗണന ലഭിക്കും.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് പ്രവേശനം ലഭിച്ചവര്‍ക്ക് മൂന്നുവര്‍ഷം പഠിച്ചാല്‍ ബി.എ നരവംശ ശാസ്ത്രത്തില്‍ ബിരുദവും നാലുവര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ബി.എ ഓണേഴ്‌സ് ബിരുദം അല്ലെങ്കില്‍ ബി.എ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദവും അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നരവംശ ശാസ്ത്രത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.

എത്‌നോഗ്രാഫിക് ഫീല്‍ഡ് വര്‍ക്ക്, മീഡിയ എപ്പിഡെമിയോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ 10 സെമെസ്റ്ററുകളില്‍ പഠന വിഷയങ്ങളാണ്. താല്‍പര്യമുള്ളവര്‍ക്ക്

admission.kannuruniversity.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഫോണ്‍ 7356948230, 04972715261.

Leave a Reply

Your email address will not be published.

Previous Story

ജൂൺ 3 മുതൽ കോഴിക്കോട് – വേങ്ങേരി – ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Next Story

സപ്തസ്വര മ്യൂസിക് ബാൻഡ് ഒന്നാം വാർഷികം ആഘോഷിച്ചു

Latest from Local News

ജനശ്രീ സംസ്ഥാന സമ്മേളനം വിജയിപ്പിക്കും – കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ സംഗമം

ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം വാർഷികത്തോടനുബന്ധിച്ച് ഫിബ്ര. 02 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ

കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ‘ഒത്തൊരുമ’ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്