കണ്ണൂര്‍: കേരളത്തിലാദ്യമായി നരവംശ ശാസ്ത്രത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടങ്ങുന്നു. പാലയാട് ഡോ. ജാനകി അമ്മാള്‍ കാംപസിലെ നരവംശശാസ്ത്ര വകുപ്പില്‍ ആരംഭിക്കുന്ന പഞ്ചവത്സര കോഴ്സിന് 31വരേ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് നരവംശശാസ്ത്രം പഠിച്ചവര്‍ക്ക് അഞ്ചു ശതമാനം മുന്‍ഗണന ലഭിക്കും.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് പ്രവേശനം ലഭിച്ചവര്‍ക്ക് മൂന്നുവര്‍ഷം പഠിച്ചാല്‍ ബി.എ നരവംശ ശാസ്ത്രത്തില്‍ ബിരുദവും നാലുവര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ബി.എ ഓണേഴ്‌സ് ബിരുദം അല്ലെങ്കില്‍ ബി.എ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദവും അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നരവംശ ശാസ്ത്രത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.
എത്‌നോഗ്രാഫിക് ഫീല്‍ഡ് വര്‍ക്ക്, മീഡിയ എപ്പിഡെമിയോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ 10 സെമെസ്റ്ററുകളില്‍ പഠന വിഷയങ്ങളാണ്. താല്‍പര്യമുള്ളവര്‍ക്ക്
admission.kannuruniversity.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഫോണ്‍ 7356948230, 04972715261.