ഗീത വെഡിങ്സിൻ്റെ സഹായത്തോടെ ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി രണ്ടാമത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി :ഗീത വെഡിങ്സിൻ്റെ സഹായത്തോടെ ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി രണ്ടാമത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു . 5മുതൽ 14 വരെ കൊല്ലം ചിറയിൽ വച്ച് നടന്ന പരിശീലന ക്യാമ്പിൽ നൂറിൽ അധികം കുട്ടികൾ പങ്കെടുത്തു. സൗജന്യ നീന്തൽ ക്യാമ്പിന്റെ സമാപന സമ്മേളനം കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ മെൽബിൻ ജോസ് അവർകൾ ഉദ്ഘാടനം ചെയ്തു.

ശ്രീ ചിന്നൻ നായർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗുഡ്മോർണിംഗ് ഹെൽത്ത് ക്ലബ് മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ മുഖ്യ അതിഥിയായി ഇന്ത്യൻ ക്രിക്കറ്റർ കേരള ക്രിക്കറ്റ് ടീം അംഗവുമായ രോഹൻ എസ് കുന്നുമ്മൽ, പങ്കെടുത്തു. ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ഫക്രുദീൻ മാഷ് കൗൺസിലർ കൊയിലാണ്ടി നഗരസഭ, ഗീതാ വെഡിങ് ഡയറക്ടർ സുരേഷ് ബാബു, കാവിൽ ബ്രദേഴ്സ് സെക്രട്ടറി മധു മീത്തൽ , പരിശീലകൻ നാരായണൻ നായർ ശ്രീമതി അമ്പിളി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ശ്രീ രോഹൻ എസ് കുന്നുമ്മലിനെ ഇൻസ്പെക്ടർ ഓഫ് പോലീസ് പൊന്നാട അണിയിച്ച് ആദരിച്ചു. 70 വയസ്സിനു മുകളിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ശ്രീ നാരായണൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.

 

Leave a Reply

Your email address will not be published.

Previous Story

കടലിനടിയിലെ അദ്ഭുതലോകം കണ്ടുമടങ്ങാൻ ലക്ഷദ്വീപിലേക്ക്……

Next Story

ശക്തമായ വേനൽ മഴയിൽ നടുവത്തൂരിലെ റേഷൻ കടയിൽ വെള്ളം കയറി സാധനങ്ങൾ ഉപയോഗശൂന്യമായി

Latest from Local News

എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ഓഫീസ് ഉൽഘാടനം ഡിസംബർ 25 ന്

നന്തി ബസാർ: എം ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടനം ഡിസംബർ 24,25 തിയ്യതികളിൽ

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി:അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ  ഡോ : നമ്രത