ചെങ്ങോട്ടുകാവ് ഹൈവേയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

ഇന്നു പുലർച്ചെ നാലുമണിയോടെ കൂടിയാണ് ചെങ്ങോട്ടുകാവ് ഹൈവേയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു.കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിനിലോറിയുടെ ഡീസൽ ടാങ്കിന് ഇടിക്കുകയായിരുന്നു.ആരുടെയും പരിക്ക് ഗുരുതരമല്ല. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്നൊഴുകിയ ഓയിലും ഡീസലും വെള്ളം ഉപയോഗിച്ച് തുടച്ചു മാറ്റുകയും ചെയ്തു. SFRO in ചാർജ് ഫയർ ആൻഡ് റസ്ക്യു ഓഫീസർ നിധിപ്രസാദ് ഇ എം ന്റെ നേതൃത്തത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ സിജിത്ത് സി,ബബീഷ് പിഎം,സനല്‍ രാജ് കെ എം,മനോജ് പി വി,ഹോം ഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.