ബാലുശ്ശേരി മഴപെയ്താല്‍ കൊയിലാണ്ടിയില്‍ കറണ്ട് പോകും ; കോണ്‍ഗ്രസ്സുകാര്‍ കെ എസ് ഇ ബി ഓഫീസില്‍ പ്രതിഷേധം നടത്തി

/

കൊയിലാണ്ടി : ബാലുശ്ശേരിയിലും പേരാമ്പ്രയിലും മഴപെയ്താല്‍ കൊയിലാണ്ടിയില്‍ കറണ്ട് പോകുന്ന അവസ്ഥയിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഓഫീസില്‍ പ്രതിഷേധം നടത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊയിലാണ്ടിയുടെ കിഴക്ക് ഭാഗങ്ങളില്‍ രാത്രിയോടെ കറണ്ട് പോവുകയും രാവിലെ വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നത്. ഈ ദിവസങ്ങളിലൊന്നും തന്നെ കൊയിലാണ്ടി നഗരസഭ പ്രദേശത്ത് മഴയോ കാറ്റോ ഉണ്ടായിരുന്നുമില്ല.

വിദൂര പ്രദേശങ്ങളില്‍ മഴ പെയ്ത് തുടങ്ങുന്ന ലക്ഷണം കാണുമ്പോള്‍ തന്നെ കൊയിലാണ്ടി നഗരസഭയില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത്. കനത്ത വേനല്‍ ചൂടില്‍ രാത്രി വൈദ്യുതി കൂടി ഇല്ലാതാകുന്നതോടെ കുട്ടികളും പ്രായമായവരും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും പവര്‍ക്കട്ട് ഒഴിവാക്കുന്നതിന് പകരമായാണ് രാത്രി മുഴുവന്‍ സമയവും വൈദ്യുതി വിച്ഛേദിക്കുന്നത് എന്നും കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവര്‍ പറഞ്ഞു.

 

രാത്രി പത്തരയോടെ പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഓഫീസില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനൊടുവില്‍ വൈദ്യുതി പുന:സ്ഥാപിച്ചു എന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, മണ്ഡലം സെക്രട്ടറി കലേഷ് വി കെ, സിസോണ്‍ദാസ്, വേണുഗോപാലന്‍ പന്തലായനി, ശരത്, ഷൈജു സി പി തുടങ്ങിയവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.

Previous Story

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു

Next Story

ചെങ്ങോട്ടുകാവ് ഹൈവേയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

Latest from Local News

ഫാബു ഫാത്തിമക്ക് എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഫ്.എ പരീക്ഷയിൽ ഒന്നാം റാങ്ക്

ഫാബു ഫാത്തിമക്ക് എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്) പരീക്ഷയിൽ ഒന്നാം റാങ്ക്. ഒറ്റക്കണ്ടം മേലേടത്ത് അബ്ദുല്‍ സലാമിൻ്റെ മകള്‍

മാണി മാധവ ചാക്യാര്‍സ്മാരക കലാപഠ കേന്ദ്രം ഉദ്ഘാടനം 15ന്

അരിക്കുളം: കൂത്ത്, കൂടിയാട്ട കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മരണ നിലനിര്‍ത്തന്‍ അരിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍

നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതില്‍ നടപടിയായില്ല

കൊയിലാണ്ടി: വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ സ്ഥാപിക്കുന്നതില്‍ ഒരു നടപടിയും മുന്നോട്ട് നീങ്ങിയില്ല.

മലയോര ഹൈവേ നിർമ്മാണ കരാറുകാരുടെ കെടുകാര്യസ്ഥത; കറിപ്പൊടി യൂണിറ്റിൽ വെള്ളം കയറി നാശ നഷ്ടം

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ പ്രവർത്തിക്കുന്ന സമം കറിപ്പൊടി യൂണിറ്റിനകത്ത് മഴവെള്ളം കയറി ലക്ഷങ്ങളുടെ നാശ നഷ്ടം. പെരുവണ്ണാമൂഴി റോഡിൽ

കൊളത്തൂർ എസ്.ജി.എം. ജി.എച്ച്.എസ്.എസ്സിൽ താത്കാലിക അധ്യാപക ഒഴിവ്

കൊളത്തൂർ : കൊളത്തൂർ എസ് ജി എം ജി എച്ച് എസ് എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ സീനിയർ തസ്തികയിലുള്ള