കൊയിലാണ്ടിയിലെ കടകൾക്ക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് നിർമ്മിച്ചിട്ടുള്ള കമ്പി വേലി അടിയന്തരമായി പൊളിച്ചു മാറ്റണം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടിയിലെ കടകൾക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് നിർമ്മിച്ചിട്ടുള്ള കമ്പി വേലി അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

  

കൊയിലാണ്ടി അങ്ങാടിയിലെ കച്ചവടക്കാരുടെ കടയുടെ മുന്നിൽ സഞ്ചാര സ്വാതന്ത്രം തടഞ്ഞു കൊണ്ട് നിർമിച്ച പൈപ്പ് വേലി കാരണം കടയിലേക്ക് ആരും കയറുന്നില്ല, കച്ചവടവുമില്ല, ഉപജീവനം കഷ്ടത്തിലാണ്.

ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം ഈ വേലി പൊളിച്ചു മാറ്റി സഞ്ചാര സ്വാതന്ത്രവും കച്ചവടം നടത്താനുള്ള സാഹചര്യവും പുനഃസ്ഥാപിക്കണമെന്ന് -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.