പേരാമ്പ്ര താലൂക്കാശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ധർണ്ണ നടത്തി

പേരാമ്പ്ര: താലൂക്ക് ആശുപത്രിയോട് സർക്കാറും ബ്ലോക്ക് പഞ്ചായത്തും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി യുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ ധർണ്ണാസമരം സംഘടിപ്പിച്ചു. ധർണ്ണാസമരം ജില്ലാ ആക്ടിങ് ജന.സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ഇ. ഷാഹി അദ്ധ്യക്ഷത വഹിച്ചു.

കട്ടപ്പുറത്തുള്ള ആംബുലൻസ് പ്രവർത്തന സജ്ജമാക്കുക, പൂർണ്ണ സമയ എക്സറേ സംവിധാനം ഏർപ്പെടുത്തുക, ഓർത്തോ ഡോക്ടറെ നിയമിക്കുക, സ്ഥലം മാറിപ്പോയ ഗൈനക്കോളജി ഡോക്ടർക്ക് പകരം ആളെ നിയമിക്കുക, ലാബ്ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യനിരക്കിൽ ലഭ്യമാക്കുക, സൗജന്യ ഭക്ഷണ വിതരണ പരിപാടി പുന:രാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

ജന. സെകട്ടറി കെ.പി റസാഖ് സ്വാഗതവും കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു. ടി.പി.മുഹമ്മദ്, പി.കെ.റഹീം, കക്കാട് റാഫി, വല്ലാറ്റ യൂസഫ്, എ.കെ.കുഞ്ഞ
മ്മദ്, കെ. ജൗഷി, കെ.കെ.കുഞ്ഞമ്മദ്, വി.കെ.മൊയ്ദി, എൻ.കെസഫീർ, സി.പിഷജീർ, പി.അസൈനാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.