ബാലുശ്ശേരി മഴപെയ്താല്‍ കൊയിലാണ്ടിയില്‍ കറണ്ട് പോകും ; കോണ്‍ഗ്രസ്സുകാര്‍ കെ എസ് ഇ ബി ഓഫീസില്‍ പ്രതിഷേധം നടത്തി

/

കൊയിലാണ്ടി : ബാലുശ്ശേരിയിലും പേരാമ്പ്രയിലും മഴപെയ്താല്‍ കൊയിലാണ്ടിയില്‍ കറണ്ട് പോകുന്ന അവസ്ഥയിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഓഫീസില്‍ പ്രതിഷേധം നടത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊയിലാണ്ടിയുടെ കിഴക്ക് ഭാഗങ്ങളില്‍ രാത്രിയോടെ കറണ്ട് പോവുകയും രാവിലെ വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നത്. ഈ ദിവസങ്ങളിലൊന്നും തന്നെ കൊയിലാണ്ടി നഗരസഭ പ്രദേശത്ത് മഴയോ കാറ്റോ ഉണ്ടായിരുന്നുമില്ല.

വിദൂര പ്രദേശങ്ങളില്‍ മഴ പെയ്ത് തുടങ്ങുന്ന ലക്ഷണം കാണുമ്പോള്‍ തന്നെ കൊയിലാണ്ടി നഗരസഭയില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത്. കനത്ത വേനല്‍ ചൂടില്‍ രാത്രി വൈദ്യുതി കൂടി ഇല്ലാതാകുന്നതോടെ കുട്ടികളും പ്രായമായവരും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും പവര്‍ക്കട്ട് ഒഴിവാക്കുന്നതിന് പകരമായാണ് രാത്രി മുഴുവന്‍ സമയവും വൈദ്യുതി വിച്ഛേദിക്കുന്നത് എന്നും കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവര്‍ പറഞ്ഞു.

 

രാത്രി പത്തരയോടെ പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഓഫീസില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനൊടുവില്‍ വൈദ്യുതി പുന:സ്ഥാപിച്ചു എന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, മണ്ഡലം സെക്രട്ടറി കലേഷ് വി കെ, സിസോണ്‍ദാസ്, വേണുഗോപാലന്‍ പന്തലായനി, ശരത്, ഷൈജു സി പി തുടങ്ങിയവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.

Previous Story

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു

Next Story

ചെങ്ങോട്ടുകാവ് ഹൈവേയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

Latest from Local News

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.