സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു

കൊയിലാണ്ടി: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂർ സ്വദേശിനി എ.കെ. ശാരികയെ കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു.

ജീവിതത്തിൻ്റെ പ്രതിസന്ധികളോട് പോരടി ശാരിക നേടിയെടുത്ത വിജയം പുതിയ തലമുറക്ക് പ്രചോദനമാകുന്നതാണെന്ന് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ശാരികയുടെ വിജയത്തിൻ്റെ പിന്നണിയിൽ കൈയ് താങ്ങായി നിന്ന മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഇടപെടലുകളേയും അലയൻസ് ക്ലബ്ബ് അഭിനന്ദിച്ചു.

ചടങ്ങിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, വി.പി. സുകുമാരൻ, രാഗം മുഹമ്മദ് അലി, വി.ടി. അബ്ദുറഹിമാൻ അലി അരങ്ങാടത്ത്, പി.കെ. ശ്രീധരൻ എ.വി. ശശി, കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Next Story

ബാലുശ്ശേരി മഴപെയ്താല്‍ കൊയിലാണ്ടിയില്‍ കറണ്ട് പോകും ; കോണ്‍ഗ്രസ്സുകാര്‍ കെ എസ് ഇ ബി ഓഫീസില്‍ പ്രതിഷേധം നടത്തി

Latest from Uncategorized

‘അടുക്കള മുറ്റത്തെ കോഴി’ കീഴരിയൂരിൽ കോഴികളെ നൽകി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ‘അടുക്കള മുറ്റത്തെ കോഴി’ വളർത്തൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. നിർമല ഉദ്ഘടനം ചെയ്തു.

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി,