കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും; തുറക്കുന്നത് 100 ദിവസത്തിന് ശേഷം

കോഴിക്കോട്: വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. കക്കയം ഫോറസ്റ്റ് ഓഫീസില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കക്കയം ഡാം സൈറ്റ് മേഖലയിലേക്കുള്ള പ്രവേശനം നേരത്തേ ആരംഭിച്ചിരുന്നെങ്കിലും ഇക്കോ ടൂറിസം സെന്റര്‍ തുറക്കാത്തതിനാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിച്ചിരുന്നില്ല.

കഴിഞ്ഞ ജനുവരി 20നാണ് എറണാകുളം സ്വദേശിയായ യുവതിയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്. പിന്നീട് മാര്‍ച്ച് അഞ്ചിന് പ്രദേശത്തെ കര്‍ഷകനായ പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. ടൂറിസം കേന്ദ്രം അടച്ചിട്ടതിനാല്‍ വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാരികളും ഓട്ടോ ടാക്‌സി ജീവനക്കാരും ദുരിതത്തിലായിരുന്നു. ഇവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് സുരക്ഷ ഉറപ്പ് വരുത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസര്‍ എന്‍. പ്രബീഷ്, കക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി. വിജിത്ത്, സുനില്‍ പാറപ്പുറം, മുജീബ് കോട്ടോല, സിബി മണ്ണനാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Next Story

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ റിസർവ് ബാങ്ക് നിയന്ത്രണം കർശനമാക്കി

Latest from Main News

വടകരയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിലിനെ ഡി.വൈ.എഫ്.ഐ ക്കാർ അക്രമിച്ചത് പൊലീസ് ഒത്താശയിൽ- ചാണ്ടി ഉമ്മൻ എം.എൽ.എ

  വൺവെ തെറ്റിച്ച് അമിത വേഗതയിൽ പൊലീസിനെ ഇടിച്ച് തെറിപ്പിച്ചെന്ന് കള്ളക്കഥയുണ്ടാക്കിയ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദുൽഖിഫിൽ യാത്ര ചെയ്ത

കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മർദ്ദനം പോലീസുകാരെ പിരിച്ചു വിടണമെന്ന് സാംസ്ക്കാരിക നായകർ

കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ മർദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് , കെ. വേണു,നടൻ ജോയ്

മാനാഞ്ചിറയിലെ വർണവെളിച്ചം: മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു

കോഴിക്കോട്: വർണവെളിച്ചത്തിൽ ദീപാലംകൃതമായ മാനാഞ്ചിറ വിനോദസഞ്ചാര കേന്ദ്രം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. വൈകിട്ട് മാനാഞ്ചിറയിലെ ലൈറ്റിംഗ്

ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, 3 പേരുടെ നിലഗുരുതരം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം- പൊലീസുകാർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്ത്തലോ പിരിച്ചുവിടലോ