സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ റിസർവ് ബാങ്ക് നിയന്ത്രണം കർശനമാക്കി

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ  റിസർവ് ബാങ്ക് നിയന്ത്രണം കർശനമാക്കി. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിലവിൽ തടസങ്ങൾ ഒന്നുമില്ല. ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതിനെ തുടർന്നാണ്  തീരുമാനം കർശനമാക്കാൻ ആർ.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നതാണ് യാഥാർഥ്യം. കാരണം ഇപ്പോഴും സാധാരണ നിലയിൽ തന്നെ 20000 രൂപയ്ക്ക് മുകളിലുള്ള വലിയ തുക  സ്വർണം പണയം വച്ചാൽ കിട്ടും. എന്നാൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാത്രമേ കൈമാറൂ എന്നതാണ് നിയമം. എല്ലാ വായ്‌പകൾക്കും ഈ പരിധി ബാധകം ആണെങ്കിലും ഏറ്റവും കൂടുതൽ തീരുമാനം ബാധിക്കുക സ്വർണ പണയ വായ്‌പകൾക്ക് തന്നെയാവും. പ്രത്യേകിച്ചും ഇത്തരം വായ്‌പകൾ കൂടുതലായി ആശ്രയിക്കുന്നത് അത്യവശ്യക്കാർ ആയതിനാൽ അവർ പലപ്പോഴും തുക പണമായി നേരിട്ട് കൈയിൽ കൈപ്പറ്റാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സ്ഥാപനങ്ങൾ സൗകര്യം ചെയ്‌തു കൊടുക്കാറുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും; തുറക്കുന്നത് 100 ദിവസത്തിന് ശേഷം

Next Story

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി

Latest from Main News

എൻ.ഐ.ടിയിൽ ദേശീയ കോൺക്ലേവ് ഗവർണർ ഉദ്ഘാടനം ചെയ്തു

ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലും (NCTE) എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദേശീയ കോൺക്ലേവ് ഗവർണർ

ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്,

പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

എറണാകുളത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് സമ്മാനിച്ചു.  നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന്

ഖോറേജിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു

ഗുജറാത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ കുതിപ്പേകി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അഹമ്മദാബാദിന്