സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ റിസർവ് ബാങ്ക് നിയന്ത്രണം കർശനമാക്കി

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ  റിസർവ് ബാങ്ക് നിയന്ത്രണം കർശനമാക്കി. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിലവിൽ തടസങ്ങൾ ഒന്നുമില്ല. ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതിനെ തുടർന്നാണ്  തീരുമാനം കർശനമാക്കാൻ ആർ.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നതാണ് യാഥാർഥ്യം. കാരണം ഇപ്പോഴും സാധാരണ നിലയിൽ തന്നെ 20000 രൂപയ്ക്ക് മുകളിലുള്ള വലിയ തുക  സ്വർണം പണയം വച്ചാൽ കിട്ടും. എന്നാൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാത്രമേ കൈമാറൂ എന്നതാണ് നിയമം. എല്ലാ വായ്‌പകൾക്കും ഈ പരിധി ബാധകം ആണെങ്കിലും ഏറ്റവും കൂടുതൽ തീരുമാനം ബാധിക്കുക സ്വർണ പണയ വായ്‌പകൾക്ക് തന്നെയാവും. പ്രത്യേകിച്ചും ഇത്തരം വായ്‌പകൾ കൂടുതലായി ആശ്രയിക്കുന്നത് അത്യവശ്യക്കാർ ആയതിനാൽ അവർ പലപ്പോഴും തുക പണമായി നേരിട്ട് കൈയിൽ കൈപ്പറ്റാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സ്ഥാപനങ്ങൾ സൗകര്യം ചെയ്‌തു കൊടുക്കാറുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും; തുറക്കുന്നത് 100 ദിവസത്തിന് ശേഷം

Next Story

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി

Latest from Main News

സീസൺ ടിക്കറ്റ് ഇനി ‘റെയിൽ വൺ’ ആപ്പിലൂടെ; യുടിഎസ് വഴി സീസൺ ടിക്കറ്റ് ലഭിക്കില്ല

റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. ഈ സംവിധാനം

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി

തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്

കോഴിക്കോട്: വടകര തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്. നാലുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തിരുവള്ളൂർ സ്വദേശികളായ

കലാ ഗ്രാമത്തിനായി ആശയം പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി; നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

കേരളത്തിൻ്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.