ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും

/

ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി, പൂനത്ത്‌, എളേങ്ങൾ വീട്ടിൽ മുഹമ്മദ്‌ ( 49) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2021ൽ ആണ് കേസ് ആസ്പദമായ സംഭവം. ബാലിക വീട്ടിൽ ടീവി കണ്ടിരിക്കവേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പോലീസ്  രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുരേഷ്‌കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

 

Leave a Reply

Your email address will not be published.